KSDLIVENEWS

Real news for everyone

ഡ്രൈവര്‍ക്ക് തലചുറ്റി, കോളേജ് ബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത് ഹോട്ടലിലേക്ക്; ജീവനക്കാരി മരിച്ചു

SHARE THIS ON

തൃശ്ശൂര്‍: കുണ്ടന്നൂരില്‍ നിയന്ത്രണംവിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറി ഹോട്ടല്‍ ജീവനക്കാരി മരിച്ചു. മാങ്ങാട് സ്വദേശി സരളയാണ് മരിച്ചത്. അപകടത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് നിസ്സാരപരിക്കേറ്റു.

മലബാര്‍ എന്‍ജിനീയറിങ് കോളേജിന്റെ ബസ് ആണ് ബുധനാഴ്ച രാവിലെ 8.45-ഓടെ കുണ്ടന്നൂര്‍ ചുങ്കത്ത് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ഥികളുമായി കോളേജിലേക്ക് പോകുന്നതിനിടെ നിയന്ത്രണംവിട്ട ബസ് റോഡരികിലെ ഹോട്ടലിലേക്ക് പാഞ്ഞുകയറുകയായിരുന്നു.


അപകടത്തില്‍ ഹോട്ടല്‍ ജീവനക്കാരിയായ സരളയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അമല്‍, ജസ്ലിന്‍, ദിവ്യ, ജൂണ, കൃഷ്ണ, അമല്‍ എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍. ഡ്രൈവര്‍ക്ക് തലചുറ്റലുണ്ടായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!