കേന്ദ്ര മന്ത്രിമാരെ പ്രശംസിച്ച പി.വി അബ്ദുല്‍ വഹാബിനെതിരെ മുസ്ലിം ലീഗ്

കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച പി.വി അബ്ദുല്‍ വഹാബിനെ തള്ളി മുസ്‌ലിം ലീഗ്. വഹാബിന്റെ പരാമര്‍ശത്തോട് ലീഗ് യോജിക്കുന്നില്ല. വഹാബിനോട് വിശദീകരണം ചോദിക്കുമെന്നും ലീഗ് അറിയിച്ചു. ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരുമായ കെ. മുരളീധരനേയും രാജീവ് ചന്ദ്രശേഖരനേയും പ്രശംസിച്ച പി.വി അബ്ദുല്‍ വഹാബിന്റെ നിലപാടിനെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് ഇപ്പോള്‍ മുസ്‌ലിം ലീഗ് രംഗത്തെത്തിയിരിക്കുന്നത്.
കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച് പി.വി അബ്ദുല്‍ വഹാബ് നടത്തിയ പരാമര്‍ശത്തോട് പാര്‍ട്ടി യോജിക്കുന്നില്ല. ഏത് സാഹചര്യത്തിലാണ് പ്രസ്തുത പരാമര്‍ശം നടത്തിയത് എന്നതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കുമെന്നാണ് പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങളുടേതായി പുറത്തിറങ്ങിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ കേരളത്തിന്റെ ഡല്‍ഹിയിലെ അംബാസഡറെന്നായിരുന്നു അബ്ദുല്‍ വഹാബ് എം.പിയുടെ പരാമര്‍ശം. മുരളീധരന്റെ കേരളത്തിനെതിരായ വിമര്‍ശനങ്ങളില്‍ വാസ്തവമുണ്ടെന്നും വഹാബ് പറഞ്ഞു.
മുരളീധരന്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നതായി മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടപ്പോള്‍ കേരളത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്നത് വി.മുരളീധരന്‍ ആണെന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം. നോട്ട് നിരോധന സമയത്ത് കേരളത്തില്‍ വന്ന് പറഞ്ഞെതെല്ലാം ഇപ്പോള്‍ മറന്നു എന്നും കേരളത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്നത് വി.മുരളീധരനാണെന്നും ബ്രിട്ടാസ് ആരോപിച്ചു. ധനവിനിയോഗ ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെയാണ് വി.മുരളീധരനെ കുറിച്ചുള്ള ചര്‍ച്ച ഉയര്‍ന്നത്.

