എസ് വൈ എസ് സാന്ത്വനം ആംബുലൻസ് നാടിന് സമർപ്പിച്ചു

കാസറഗോഡ് : എസ് വൈ എസ് കാസറഗോഡ് ജില്ലാ കമ്മറ്റി യുടെ കീഴിൽ ആംബുലൻസ് പ്രവർത്തന സജ്ജമായി
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി ക്ക് താക്കോൽ കൈമാറി ഉത്ഘാടനം നിർവഹിച്ചു.സമസ്ത ജില്ലാ സെക്രട്ടറി എ ബി മൊയ്തു സഅദി ചെരൂർ, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി,എസ് എം എ ജില്ലാ സെക്രട്ടറി അബ്ദുറഹ്മാൻ അഹ്സനി, എസ് വൈ എസ് ദുബൈ കാസറഗോഡ് ജില്ലാ പ്രസിഡന്റ് മുനീർ ബാഖവി തുരുത്തി എസ് വൈ എസ് ജില്ലാ നേതാക്കളായ സയ്യിദ് സൈനുൽ ആബിദീൻ മുതുക്കോയ തങ്ങൾ മൂസ സഖാഫി കളത്തൂർ, അബൂബക്കർ സഖാഫി, മുഹമ്മദ് സഖാഫി തൊക്കെ,ഇസ്മായിൽ സഅദി പാറപള്ളി, അഹ്മദ് ബെണ്ടിച്ചാൽ സംബന്ധിച്ചു

