സന്നദ്ധ സേവന പ്രവർത്തന മേഖലകളിൽ യുവാക്കൾ സംഘടിത ശക്തി കാത്തു സൂക്ഷിച്ചു മുന്നേറണം കല്ലട്ര മാഹിൻ ഹാജി

കുമ്പോൽ: പൊതു പ്രവർത്ത സാമൂഹിക മേഖലകളിൽ സാധാരണക്കാരന്റെ പ്രയാസങ്ങളും വേദനകളും കണ്ടുകൊണ്ട് അവരെ ചേർത്തു പിടിക്കാൻ മുസ്ലിം ലീഗ് പ്രവർത്തകർ സംഘടിത ശക്തിയോടെ മുന്നേറണമെന്ന് മുസ്‌ലിം ലീഗ് കാസറഗോഡ് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അഭിപ്രായപ്പെട്ടു
കുമ്പള പഞ്ചായത്ത് കുമ്പോൽ ശാഖ ലീഗ് സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
ജില്ല മുസ്‌ലിം ലീഗ് പ്രവർത്തക സമിതി അംഗം അഷ്റഫ് കർള അധ്യക്ഷത വഹിച്ചു പഴയകാല മുസ്ലിം ലീഗിൻറെ പ്രവർത്തകരെയും നേതാക്കന്മാരെയും ചടങ്ങിൽ ആദരിച്ചു ആരോഗ്യ രംഗത്ത് കഴിവ് തെളിച്ച സയ്യിദത്ത് ഹിബ ഫാത്തിമ. മറിയ മുർഷിദ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു വാർഡ് ജനറൽ സെക്രട്ടറി നൂർ ജമാൽ കണ്ടത്തിൽ സ്വാഗതം പറഞ്ഞു, ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി എം അബ്ബാസ് ,മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് മരിക്കെ, ജനറൽ സെക്രട്ടറി എ കെ ആരിഫ്, ട്രഷറർ സയ്യിദ് യൂ കെ സൈഫുള്ള തങ്ങൾ, ടി എം ശുഹൈബ് മൊഗ്രാൽ, ബി എൻ മുഹമ്മദാലി, ബി എ റഹ്മാൻ ആരിക്കാടി, എ മുഹമ്മദ് കുഞ്ഞി, കെ വി യൂസുഫ്, അൻവർ കോളിയടുക്കം, പള്ളി കുഞ്ഞി കടവത്ത്, എ മൊയ്തീൻ കുഞ്ഞി ഹാജി, അബ്ദുൽ ഹമീദ് ഓൾഡ് റോഡ്, എ അബ്ദുല്ല ബന്ധങ്കുളം, അബ്ബാസ് മടിക്കേരി, സയ്യിദ് ബദ്റുദ്ധീൻ തങ്ങൾ മാളിക,സിനാൻ കുമ്പോൽ, റഫീഖ് അബ്ബാസ്, ബിഎ ഹമീദ്, തുടങ്ങിയ നേതാക്കൾ സംസാരിച്ചു കെ എം എ അസീസ് കുമ്പോൽ നന്ദി പറഞ്ഞു

