KSDLIVENEWS

Real news for everyone

ഉഡുപ്പിയിൽ പുലി വീട്ടുമുറിക്കുള്ളിൽ കുടുങ്ങി

SHARE THIS ON

മംഗളൂരു: വളർത്തുനായയെ പിടിക്കാൻ വീട്ടിൽ കയറിയ പുള്ളിപ്പുലിയെ വീട്ടുകാർ മുറിക്കുള്ളിൽ പൂട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് അധികൃതർ പുള്ളിപ്പുലിയെ കൂട്ടിലാക്കി കാട്ടിൽ കൊണ്ടുവിട്ടു. ഞായറാഴ്ച രാവിലെ ഉഡുപ്പി ബ്രഹ്മാവറിലാണ് സംഭ

ബ്രഹ്മാവർ നൈലാഡിയിൽ ഒരു വീട്ടിലെ വളർത്തുനായയെ പിടിക്കാൻ എത്തിയതായിരുന്നു പുലി. പുലിയെ കണ്ട നായ ഓടി വീടിനകത്ത് കയറി. പിന്നാലെ പുലിയും കയറി.

ഇതറിഞ്ഞ വീട്ടുകാർ മുറി പുറത്തുനിന്ന് പൂട്ടി വനംവകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പ് അധികൃതരെത്തി ഒന്നരമണിക്കൂർ പരിശ്രമിച്ചാണ് പുലിയെ കൂട്ടിൽ കയറ്റിയത്. വൈദ്യപരിശോധനയ്ക്കുശേഷം പുലിയെ ഉഡുപ്പി കാട്ടിൽ വിട്ടയച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!