KSDLIVENEWS

Real news for everyone

സ്വർണ്ണ വില പവന് 160 രൂപ കുറഞ്ഞു 33,640 രൂപയായി

SHARE THIS ON

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകുറഞ്ഞ് 33,640 രൂപയായി. 4,205 രൂപയാണ് ഗ്രാമിന്റെവില. 33,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോളവിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,739.78 ഡോളറായും കുറഞ്ഞു. യുഎസിലെ ട്രഷറി ആദായംകൂടിയതും ഡോളർ കരുത്താർജിച്ചതുമാണ് സ്വർണത്തെ ബാധിച്ചത്.

യുഎസിലെ ബോണ്ട് ആദായം ഒരുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതിനാൽ നിക്ഷേപകർകൂട്ടത്തോടെ നിക്ഷേപംമാറ്റിയതാണ് സ്വർണത്തെ ബാധിച്ചത്.

കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 44,981 നിലവാരത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!