കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ബി.ജെ.പി ശക്തിപ്പെടുമെന്ന് കെ. സുധാകരന്

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ബി.ജെ.പി ശക്തിപ്പെടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് എം.പി. കേരളത്തില്‍ അഞ്ച് കൊല്ലം എല്‍ഡിഎഫ് അഞ്ച് കൊല്ലം യുഡിഎഫ് എന്ന സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും മൂന്നാമതൊരു പ്രസ്ഥാനം ഉയര്‍ന്നു വരുന്നുണ്ടെന്നും സുധാകരന് പറഞ്ഞു.
ഇരിക്കൂറില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധാകരന്.യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിണറായി വിജയന് കല്‍തുറുങ്കിലേക്ക് പോകുമെന്ന കാര്യം ഉറപ്പ് പറയുന്നുവെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
ഒരു സംസ്ഥാനത്തെ ഒരുമുഖ്യമന്ത്രിയും ചെയ്യാത്ത കൊള്ളക്കാരന്റെ റോളില്‍ ഭരണം നടത്തിയ ആദ്യത്തെയാളാണ് പിണറായി വിജയന്.ഉളപ്പില്ലായ്മയുടെ പ്രതീകമാണ് പിണറായി വിജയനെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.

