KSDLIVENEWS

Real news for everyone

കെ.സി.റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

SHARE THIS ON

കല്പറ്റ: കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി കോൺഗ്രസിൽ നിന്ന് രാജിവെച്ചു. സുൽത്താൻ ബത്തേരി മുൻ എംഎൽഎയും വനിതാകമ്മിഷൻ മുൻ അധ്യക്ഷയുമാണ് റോസക്കുട്ടി ടീച്ചർ

സ്ത്രീകളെ കോൺഗ്രസ് നിരന്തരം അവഗണിക്കുന്നതിലും ഗ്രൂപ്പ് പോരിലും മനം മടുത്താണ് രാജി. വളരെയധികം ആലോചിച്ചാണ് കോൺഗ്രസ് വിടാനുളള തീരുമാനമെടുത്തതെന്ന് റോസക്കുട്ടി ടീച്ചർ പറഞ്ഞു.

മൂന്നുപതിറ്റാണ്ടായി കോൺഗ്രസിലെ സജീവ പ്രവർത്തകയായിരുന്ന റോസക്കുട്ടി 1991-ലാണ് സുൽത്താൻ ബത്തേരിയിൽ നിന്നും എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. എ.ഐ.സി.സി.അംഗവും കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായി പ്രവർത്തിച്ചിട്ടുളള വ്യക്തിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!