തെരഞ്ഞെടുപ്പ് പ്രചരണം ജില്ലയിൽ ; മുഖ്യമന്ത്രി 30 ന് ; പ്രതിപക്ഷ നേതാവ് നാളെ

കാസർകോട് : തെരഞ്ഞെടുപ്പു പ്രചരണത്തിനു കരുത്തു പകരാൻ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തുന്നു . 30 ന് എത്തുന്ന പിണറായി വിജയൻ രാവിലെ 10 ന് മൊഗ്രാൽ പുത്തൂരിൽ പ്രസംഗിക്കും . 11 ന് ഉദുമ മണ്ഡലത്തിലെ പെരിയയിലും ഉച്ചയ്ക്ക് രണ്ടിനു കാഞ്ഞങ്ങാട്ടും വൈകുന്നേരം നാലിനു കാലിക്കടവിലും പ്രസംഗിക്കും . 6 ന് പയ്യന്നൂരിലും അദ്ദേഹം തെരഞ്ഞെടുപ്പു പ്രചരണ് യോഗത്തിൽ സംസാരിക്കും . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ കാസർകോട്ടെത്തും . 8.30 ന് മീറ്റ് ദ പ്രസ് , 9.30 ന് കുടുംബ സംഗമം കുമ്പള , 10.30 ന് കുടുംബസംഗമം- മേൽപ്പറമ്പ , 11.30 ന് കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺഹാൾ പരിസരം പൊതുയോഗം , 12.30 ന് ചെറുവത്തൂർ ടൗൺ പരിസരത്ത് പൊതുയോഗം എന്നിങ്ങനെയാണ് പരിപാടികൾ .

