KSDLIVENEWS

Real news for everyone

കൊലക്കേസ് പ്രതി അറസ്റ്റിലായത് കാഞ്ഞങ്ങാട് സ്വദേശിയുടെ കാറുമായി

SHARE THIS ON

കാസർകോട് : 150 ഗ്രാം എം ഡി എം എ മയക്കുമരുന്നുമായി കൊലക്കേസ് പ്രതി കാസർകോട്ട് അറസ്റ്റിലായത് കാഞ്ഞങ്ങാട്ട് സ്വദേശിയുടെ കാറിൽ സഞ്ചരിക്കുന്നതിനിടയിൽ , പൊവ്വൽ സ്വദേശി നൗഷാദ് എന്ന ബിൽഡർ നൗഷാദി ( 40 ) നെ ഇന്നലെ രാവിലെയാണ് കാസർകോട് ടൗണിൽ വച്ച് ഡി വൈ എസ് പി പി വി സദ വദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത് . തളങ്കര ഭാഗത്തു നിന്നും കാസർകോട്ടേക്ക് വരുന്നതിനിടയിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു . 2016 ൽ കുമ്പള മണ്ടക്കാപ്പിൽ വ്യാപാരിയെ കട കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നൗഷാദെന്നും പൊലീസ് പറഞ്ഞു . അടുത്തിടെ ആദൂരിലും ബദിയഡുക്കയിലും പിടിയിലായ എം ഡി എം എ കേസുകളുമായി ഇയാൾക്കു ബന്ധമുണ്ടായെന്നു സംശയിക്കുന്നതായും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും കൂട്ടിച്ചേർത്തു . മയക്കുമരുന്നു വേട്ടയിൽ ജില്ലാ പൊലീസിന്റെ കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ഡി വൈ എസ് പി പ്രമരാജൻ , എസ് ഐ ഷാജു , എസ് ഐ സി കെ ബാലകൃഷ്ണൻ , എസ് ഐ നാരായണൻ നായർ , എ എസ് ഐ അബൂബക്കർ കല്ലായി , ശിവകുമാർ പള്ളിയത്ത് ,ഓസ്റ്റിൻ തമ്പി , രാജേഷ് മാണിയാട്ട് , ശ്രീജേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു . സ്ക്വാഡ് അഴ്ച്ചകൾക്കുള്ളിൽ നടത്തിയ റെയ്ഡിൽ 350 ഗ്രാം എം ഡി എം എയും 5.600 കിലോ ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!