ദേശീയ കബഡി ചാമ്ബ്യൻഷിപ്പ് കാണാൻ എത്തിയത് ആയിരങ്ങൾ , ഗ്യാലറി തകർന്നുവീണു ; നൂറുകണക്കിന് പേർക്ക് പരിക്ക് ( വീഡിയോ )

ഹൈദരാബാദ്: തെലങ്കാനയില്‍ ദേശീയ ജൂനിയര്‍ കബഡി ചാമ്ബ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഗ്യാലറി തകര്‍ന്നുവീണ് നൂറുകണക്കിന് പേര്‍ക്ക് പരിക്ക്. കാണികള്‍ തിങ്ങിനിറഞ്ഞ ഗ്യാലറിയുടെ ഒരുഭാഗമാണ് ഇടിഞ്ഞുവീണത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താത്ക്കാലികമായി കെട്ടി ഉണ്ടാക്കിയ ഗ്യാലറി തകര്‍ന്നുവീണതിന്റെ കാരണം വ്യക്തമല്ല.
തെലങ്കാനയിലെ സൂര്യാപേട്ടില്‍ തിങ്കളാഴ്ചയാണ് സംഭവം. 47-ാമത് ദേശീയ ജൂനിയര്‍ കബഡി ചാമ്ബ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം കളിക്കാരും റഫറിമാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ ചാമ്ബ്യന്മാരായ സായും ബിഹാറും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. 29 സംസ്ഥാനങ്ങളില്‍ നിന്നായി 1500 കായികതാരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

