KSDLIVENEWS

Real news for everyone

യുപിയില്‍ വിവാഹ ചടങ്ങിനിടയില്‍ ബാല്‍ക്കണി തകര്‍ന്ന് ഒരാള്‍ മരിച്ചു; 12 പേര്‍ക്ക് പരിക്കേറ്റു

SHARE THIS ON

ലഖ്നൗ: ഉത്തർപ്രദേശിൽ വിവാഹ ചടങ്ങിനിടയിൽ ബാൽക്കണി തകർന്ന് ഒരാൾ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ഫിറോസാബാദ് ജില്ലയിൽ, കുതുംപുർ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.

വിവാഹ ചടങ്ങുകൾ കാണാൻ സക്കീർ അലി എന്നയാളുടെ വീടിന്റെ ബാൽക്കണിയിൽ നിരവധി പേർ ഒത്തുചേരുകയായിരുന്നു. ബാൽക്കണിക്ക് താഴെ നിന്ന ബാദ്ഷാ എന്ന അരവിന്ദ് (35) ആണ് സംഭവത്തെ തുടർന്ന് മരിച്ചത്.

മൃതദേഹം തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!