അവസാന ദിവസവും പത്രിക പിന്‍വലിക്കാന്‍ തയ്യാറാകാതെ ഹരിപ്പാട്ടെ കോണ്‍ഗ്രസ് വിമതന്; രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി നിര്‍വാഹക സമിതി അംഗവും മത്സരിക്കും

തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും പിന്‍വാങ്ങാതെ ഹരിപ്പാട്ടെ കോണ്‍ഗ്രസ് വിമതന്. മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി നിര്‍വാഹക സമിതി അംഗവുമായിരുന്ന അഡ്വ. നിയാസ് ഭാരതി മല്‍സരിക്കും. ‘താക്കോല്‍’ ചിഹ്നത്തിലാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായി നിയാസ് ജനവിധി തേടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിയാസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച അവസാന മണിക്കൂറുകളിലായിരുന്നു നിയാസ് മണ്ഡലത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനീതിയും അസമത്വവും ഗ്രൂപ്പിസവും തുറന്നുകാട്ടുന്നതിനാണ് താന്‍ മല്‍സരരംഗത്തുവന്നതെന്ന് നിയാസ് പ്രതികരിച്ചു. ഹരിപ്പാട് സീറ്റില്‍ വിജയിക്കാന്‍ മറ്റ് പല സീറ്റുകളിലും നീക്കുപോക്കിന് ധാരണയായെന്നാണ് നിയാസ് ഭാരതി ആരോപിക്കുന്നു

