ബേക്കലിൽ തെരുവ് വിളക്കുകള്‍ കത്തുന്നില്ല; ദുരിതത്തിലായി ബേക്കലിലെത്തുന്ന സഞ്ചാരികള്‍

ബേക്കല്‍: കാസര്‍കോട് – കാഞ്ഞങ്ങാട് കെ.എസ്.ടി.പി സ്റ്റേറ്റ് ഹൈവേയിലെ ബേക്കല്‍ ജംഗ്ഷന്‍ മുതല്‍ പെരിയ റോഡ് വരെ തെരുവ് വിളക്കുകള്‍ ഇല്ലാത്തതിനാല്‍ ദുരിതത്തിലായി ബേക്കലിലെത്തുന്ന സഞ്ചാരികള്‍. നിരവധി സഞ്ചാരികള്‍ ദിനേന വന്ന് പോകുന്ന വിനോദ സഞ്ചാര കേന്ദ്രമായ ബേക്കല്‍ ബീച്ച് പാര്‍ക്കിന്റെ സന്ദര്‍ശക സമയം 9 മണി വരെ ആക്കിയതോടെയാണ് രാത്രി ബസ്സ്‌റ്റോപ്പ് വരെ നടന്ന് പോകുന്ന സന്ദര്‍ശകര്‍ ഇരുട്ടില്‍ തപ്പി തടഞ്ഞ് പോവേണ്ട സ്ഥിതിയിലായത്. കുഗ്രാമങ്ങളില്‍ പോലും തെരുവ് വിളക്കുകള്‍ വെളിച്ചമേകുമ്പോള്‍ പഞ്ചായത്തിന്റെ നിലാവ് തെരുവ് വിളക്ക് പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയോ ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷനോ, ജില്ലാ ടൂറിസം കൗണ്‍സിലോ മുന്‍ കൈ എടുത്ത് തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

