KSDLIVENEWS

Real news for everyone

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ തരംഗമായി കോട്ടയം നഗരത്തിലെ ഡബിള്‍ ഡെക്കര്‍ യാത്ര; ട്രിപ്പുകള്‍ ഇന്നു കൂടി മാത്രം / സംഭവം പൊളിയെന്ന് യാത്രക്കാർ

SHARE THIS ON

കോട്ടയം: എന്റെ കേരളം മേളയില്‍ എത്തുന്നവര്‍ക്ക് മികച്ച യാത്രാനുഭവങ്ങള്‍ സമ്മാനിച്ച്‌ തരംഗമായി മാറിയിരിക്കുകയാണ് കെ എസ് ആര്‍ ടി സി യുടെ ഡബിള്‍ ഡെക്കര്‍ യാത്ര.

ഡബിള്‍ ഡെക്കറിലേറി നഗരം ചുറ്റി വരുന്നവര്‍ക്ക് പറയാനുള്ളത് ഒന്ന് മാത്രം, ‘സംഭവം പൊളിയാണ് ‘. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കോട്ടയം നാഗമ്ബടം മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥമാണ് തിരുവനന്തപുരത്തുനിന്ന് കെ.എസ്.ആര്‍.ടി.സി. ഡബിള്‍ ഡെക്കര്‍ ബസ് കോട്ടയത്തെത്തിച്ചത്.

മേളയിലെ കെ.എസ്.ആര്‍.ടി.സി. സ്റ്റാളില്‍ നിന്നും ലഭിക്കുന്ന കൂപ്പണ്‍ ഉപയോഗിച്ച്‌ ആര്‍ക്കും സൗജന്യമായി ഒരു റൗണ്ട് നഗരം ചുറ്റി വരാം. കോട്ടയം നാഗമ്ബടം മൈതാനത്ത് നിന്നും ആരംഭിക്കുന്ന യാത്ര ബേക്കര്‍ ജംഗ്ഷന്‍ ചുറ്റി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് വഴി പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസില്‍ നിന്നും തിരിഞ്ഞ് ശാസ്ത്രി റോഡ് വഴി തിരിച്ച്‌ നാഗമ്ബടത്ത് എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ട്രിപ്പ് രാത്രി ഒമ്ബത് മണിക്കാണ് അവസാനിക്കുന്നത്. പ്രായഭേദമില്ലാതെ നിരവധി ആളുകളാണ് ഇതിനകം തന്നെ ഡബിള്‍ ഡെക്കറിലേറി നഗരം ചുറ്റിയത്.

ദിവസവും ഓരോ മണിക്കൂര്‍ ഇടവിട്ട് ശരാശരി 11 ട്രിപ്പുകള്‍ വരെയാണ് ബസ് നടത്തുന്നത്. നഗരക്കാഴ്ചകള്‍ ആസ്വദിക്കുന്നതിനൊപ്പം തന്നെ പാട്ടുകള്‍ പാടിയും താളം പിടിച്ചുമൊക്കെയാണ് ഓരോരുത്തരും തങ്ങളുടെ യാത്ര മനോഹരമാക്കുന്നത്. മേളയ്ക്ക് എത്തുന്നവര്‍ക്ക് പുറമേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ജീവനക്കാര്‍, തുടങ്ങി നിരവധിപ്പേരാണ് ഡബിള്‍ ഡെക്കര്‍ യാത്രയുടെ കൂപ്പണുകള്‍ക്കായി കെ എസ് ആര്‍ ടി സി സ്റ്റാളിലെത്തുന്നത്. മേളയുടെ അവസാന ദിവസമായ ഇന്ന് (മേയ് 22)രാത്രി 9 മണി വരെയാണ് ബസ് കോട്ടയത്ത് സര്‍വീസ് നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!