KSDLIVENEWS

Real news for everyone

രാത്രി ബൈക്കില്‍ സഞ്ചരിച്ച ദമ്പതിമാരെ ആക്രമിച്ചെന്ന് പരാതി; സംഭവം കോഴിക്കോട് നഗരത്തില്‍

SHARE THIS ON

കോഴിക്കോട്: ബൈക്ക് യാത്രികരായ യുവ യുവ ദമ്പതിമാരെ രാത്രിയില്‍ അഞ്ചംഗ സംഘം ആക്രമിച്ചെന്ന് പരാതി. ചെറുവണ്ണൂര്‍ സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവം ഉണ്ടായത്. കോഴിക്കോട് നഗരമധ്യത്തില്‍ ഞായറാഴ്ച രാത്രി 10.15-ഓടെയാണ് സംഭവം. ഇതേക്കുറിച്ച് അശ്വിന്‍ നടക്കാവ് പോലീസ് സ്‌റ്റേഷനിലും സിറ്റി ട്രാഫിക് പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കി. ഞായറാഴ്ച രാത്രി സിനിമ കണ്ടതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. ഇതിനിടയിൽ ക്രിസ്ത്യൻ കോളേജ് ട്രാഫിക് ജങ്ഷനിൽവച്ച് രണ്ട് ബെെക്കുകളിലായി പിന്തുടർന്നെത്തിയ അഞ്ചംഗ സംഘം ഇവരെ ശല്യംചെയ്തു. അശ്വിന്റെ ഭാര്യയെ കളിയാക്കുകയും കണ്ണിറുക്കി കാണിക്കുകയും ചെയ്തു. ഇത് ചോദ്യംചെയ്ത അശ്വിനെ മര്‍ദിച്ചെന്നാണ് പരാതി. ഇതിന് പിന്നാലെ നടക്കാവ് പൊലീസിലും സിറ്റി ട്രാഫിക്കിലും ഇന്നലെ രാത്രി അശ്വിൻ പരാതി നൽകിയിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെ ഇദ്ദേഹത്തെ മൊഴി രേഖപ്പെടുത്തുന്നതിനായി പോലീസ് വിളിപ്പിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!