KSDLIVENEWS

Real news for everyone

മലവെള്ളപ്പാച്ചിൽ; കോഴിക്കോട് വഴിക്കടവിലെ താൽക്കാലിക നടപ്പാലം ഒലിച്ചുപോയി

SHARE THIS ON

തിരുവമ്പാടി∙ പുന്നക്കൽ റോഡിൽ വഴിക്കടവ് പാലം നിർമാണം നടക്കുന്നതിനാൽ പൊയിലിങ്ങാ പുഴ കടക്കുവാൻ നിർമിച്ച താൽക്കാലിക നടപ്പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. തിങ്കളാഴ്ച മൂന്നുമണിയോടെയാണു സംഭവം. മലയോരത്ത് കനത്ത മഴ പെയ്തതിനെ തുടർന്ന് പൊയിലിങ്ങാ പുഴയിലെ ജലനിരപ്പ് ഉയരുകയും മലവെള്ളപ്പാച്ചിലിൽ എത്തിയ തടിക്കഷണങ്ങളും മറ്റു പല മാലിന്യങ്ങളും നടപ്പാലത്തിൽ തങ്ങിനിൽക്കുകയും ചെയ്തതിനെ തുടർന്നാണ് ഒഴുക്ക് ശക്തമായപ്പോൾ നടപ്പാലം ഒലിച്ചു പോയത്. ഇതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ പുന്നക്കൽനിന്ന് വഴിക്കടവിൽ എത്തി ഈ നടപ്പാലം കടന്നായിരുന്നു ആളുകൾ ബസ് കയറി തിരുവമ്പാടിക്കും കോഴിക്കോടിനും പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ താൽക്കാലിക പാലം ഒലിച്ചു പോയതിനാൽ പുഴ കടക്കാൻ മാർഗം ഇല്ലാതായിരിക്കുകയാണ്. പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് നിർമാണം പൂർത്തീകരിക്കാൻ സാധ്യതയില്ല. അതിനാൽ പുന്നക്കൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂടരഞ്ഞി വഴിയും പുല്ലൂരാംപാറ വഴിയും പോകേണ്ട അവസ്ഥയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!