മംഗലാപുരം വിമാനദുരന്തത്തിന് ഇന്ന് 14 വര്‍ഷം; മരണപ്പെട്ട 158 പേരില്‍ 52 മലയാളികള്‍, പലര്‍ക്കും ഇനിയും നഷ്ടപരിഹാരം കിട്ടിയില്ല

കാസർകോട്: മംഗ്ളൂരു വിമാനദുരന്തത്തിന് ഇന്നേക്ക് 14 വർഷം. 2010 മെയ് 22ന് രാവിലെ 6.30ന് മംഗ്ളൂരു വിമാനത്താവളത്തിൽ ഇറങ്ങാനുള്ള ശ്രമത്തിനിടയിലാണ് എയർ ഇന്ത്യാ വിമാനം അപകടത്തിൽപ്പെട്ടത്. ദുബായിൽ നിന്നുമെത്തിയ വിമാനം ലാന്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ റൺവെ തെറ്റി വലിയ കുഴിയിലേക്ക് വീണ് തീ പിടിച്ചാണ് അപകടം ഉണ്ടായത്. കാസർകോട്, കണ്ണൂർ, മംഗ്ളൂരു സ്വദേശികളായ 160 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇവരിൽ മലയാളികളടക്കം എട്ടു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. 158 പേർ മരിച്ചു. ഇവരിൽ 52 പേർ മലയാളികളായിരുന്നു. വിമാനദുരന്തത്തിൻ്റെ ഓർമ്മക്ക് അപകടം നടന്ന സ്ഥലത്ത് സ്മാരകം നിർമ്മിച്ചിരുന്നുവെങ്കിലും ആരും തിരിഞ്ഞ് നോക്കാത്ത അവസ്ഥയിലാണിപ്പോൾ. ഇരകളായ പലരുടെയും കുടുംബങ്ങൾ നിയമപോരാട്ടം തുടരുന്നതിനിടയിലാണ് ദുരന്തത്തിന്റെ മറ്റൊരു വാർഷിക ദിനം കൂടി കടന്നുപോകുന്നത്

