KSDLIVENEWS

Real news for everyone

ഫ്രീ കിക്കിലൂടെ വിജയ ഗോള്‍; ഇന്റര്‍ മയാമി അരങ്ങേറ്റം ഗംഭീരമാക്കി മെസ്സി

SHARE THIS ON

ഫ്‌ളോറിഡ: ഫ്ളോറിഡയിലെ ഫോര്‍ട്ട് ലൗഡര്‍ഡെ ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയം കളിയുടെ 54-ാം മിനിറ്റില്‍ പ്രകമ്പനം കൊണ്ടു. ബെഞ്ചമിന്‍ ക്രെമാഷിയെ പിന്‍വലിച്ച് ഇന്റര്‍ മയാമി പരിശീലകന്‍ ആ 10-ാം നമ്പറുകാരനെ കളത്തിലിറക്കിയതോടെ സ്‌റ്റേഡിയം കൈയടികളാല്‍ നിറഞ്ഞു. ഒടുവില്‍ കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ കിടിലനൊരു ഫ്രീ കിക്ക് ഗോളില്‍ അയാള്‍ പുതിയ ക്ലബ്ബിന് ജയമൊരുക്കുകയും ചെയ്തു. മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമിക്കായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ തിളങ്ങി സൂപ്പര്‍ താരം ലയണല്‍ മെസ്സി. അമേരിക്കന്‍ ക്ലബ്ബുകളും മെക്‌സിക്കന്‍ ക്ലബ്ബുകളും തമ്മില്‍ നടക്കുന്ന ലീഗ്‌സ് കപ്പ് ടൂര്‍ണമെന്റിലെ ആദ്യ റൗണ്ട് മത്സരത്തില്‍ മെക്‌സിക്കന്‍ ക്ലബ്ബ് ക്രുസ് അസുളിനെതിരേയായിരുന്നു മെസ്സിയുടെ അരങ്ങേറ്റം. ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം ലെബ്രോണ്‍ ജെയിംസ് ടെന്നീസ് താരം സെറീന വില്യംസ് തുടങ്ങിയ പ്രമുഖര്‍ സൂപ്പര്‍ താരത്തിന്റെ അരങ്ങേറ്റം കാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി ജയിച്ചുകയറിയപ്പോള്‍ വിജയഗോള്‍ കുറിച്ചത് മെസ്സിയായിരുന്നു. 44-ാം മിനിറ്റില്‍ റോബര്‍ട്ട് ടെയ്‌ലറിലൂടെ മയാമി മുന്നിലെത്തി. തുടര്‍ന്നാണ് 54-ാം മിനിറ്റില്‍ പകരക്കാരനായി മെസ്സി കളത്തിലിറങ്ങുന്നത്. പിന്നാലെ ക്യാപ്റ്റന്റെ ആം ബാന്‍ഡും അണിഞ്ഞു. 65-ാം മിനിറ്റില്‍ ഉറിയെല്‍ അന്റുണയിലൂടെ ക്രുസ് അസുള്‍ സമനില പിടിച്ചു. കളി സമനിലയില്‍ അവസാനിക്കുമെന്ന ഘട്ടത്തിലാണ് ഇന്‍ജുറി ടൈമില്‍ അസുള്‍ ബോക്‌സിന് പുറത്ത് മയാമിക്ക് ഒരു ഫ്രീ കിക്ക് ലഭിക്കുന്നത്. മാജിക്ക് ഫ്രീ കിക്കുകള്‍ക്ക് പേരുകേട്ട മെസ്സിയുടെ മറ്റൊരു ഇടംകാലന്‍ മാജിക്കില്‍ പന്ത് ക്രുസ് അസുള്‍ ഗോള്‍കീപ്പര്‍ ആന്ദ്രേസ് ഗുഡിനോയ്ക്ക് യാതൊരു അവസരവും നല്‍കാതെ പോസ്റ്റിലേക്ക് വളഞ്ഞിറങ്ങി. അരങ്ങേറ്റ മത്സരത്തില്‍ തന്നെ കാണികള്‍ക്ക് കാഴ്ചവിരുന്നൊരുക്കി മറ്റൊരു മെസ്സി മാജിക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!