ജുമാ നിസ്കരിക്കാൻ വന്ന കരാറുകാരനെ കൊട്ടേഷൻ സംഘത്തലവന്റെ നേതൃത്വത്തിൽ വധിക്കാൻ ശ്രമം; പ്രതികൾ ഒളിവിൽ

ചെർക്കള :ചെർക്കള ബേർക്ക ജുമാ മസ്ജിദിലേക്ക് ജുമാ നിസ്കരിക്കാൻ വരികയായിരുന്ന അബൂബക്കർ സിദ്ദീഖ് എന്ന യുവ കരാറുകാരനെ ഒരു കൂട്ടം ആൾക്കാർ ചേർന്ന് വധിക്കാൻ ശ്രമിച്ചു അക്രമത്തിൽ അബൂബക്കർ സിദ്ദീഖ് പരിക്കേറ്റു മംഗലാപുരം ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കൊട്ടേഷൻ സംഘത്തലവൻ
പുനത്തിൽ അഷ്റഫ്, ബേർക്കയിലെ പാറ അഷ്റഫ് ,പാറ ഇസ്മയിൽ, സിനാൻ പാറ, എന്നിവർക്കും കണ്ടാൽ തിരിച്ചറിയാവുന്ന മറ്റു ആറ് പ്രതികൾക്കെതിരെയും വിദ്യാനഗർ പോലീസ് 110,118(2),126(2),189(2),190,191(2),191(3),351(3) വകുപ്പുകൾ ചേർത്ത് കേസെടുത്തു. രണ്ട് വർഷം മുമ്പ് അബൂബക്കർ സിദ്ദീഖിന്റെ സഹോദരൻ അഷ്റഫ് പെർളയെ റമളാൻ മാസം സുബ്ഹി നിസ്കരിക്കാൻ പോകുംബോൾ ഇതേ ക്വട്ടേഷൻ സംഘത്തലവൻ്റെ നേതൃത്വത്തിൽ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു ഈ കേസ് കോടതിയിൽ നടന്നുവരികയാണ്.

