പഞ്ചാബ് അതിർത്തിയിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച അഞ്ച് പേരെ സൈന്യം വെടിവെച്ച് കൊന്നു
പട്യാല| പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച അഞ്ച് പേരെ ബി എസ് എഫ് വെടിവെച്ചു കൊന്നു. പഞ്ചാബിലെ തരന്‍ തരന്‍ ജില്ലയിലെ ഇന്ത്യന്‍ അതിര്‍ത്തിയിലാണ് സംഭവം.
അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷാഉദ്യോഗസ്ഥരെ നിയമിച്ചു. സംശയകരമായ സാഹചര്യം ഉടലെടുത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചത്.
കൊല്ലപ്പെട്ടവരില്‍ നിന്ന് എ കെ സീരിസിലെ തോക്കുകളും കണ്ടെടുത്തതായി ബി എസ് എഫ് പറഞ്ഞു.