പെരുമ്പള പുഴയില്‍ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാസർഗോഡ്: പെരുമ്പള പുഴയില്‍ തോണി അപകടത്തില്‍ പെട്ട് കാണാതായ യുവാവിനെ്‌റ മൃതദേഹം കണ്ടെത്തി. ശനിയഴ്ച രണ്ടരമണിയോടെ മൃതദേഹം പെരുമ്പള പാലത്തിന് സമീപത്ത് വെച്ച് കണ്ടെത്തിയത്
കുന്നുമ്മല്‍ നാസറിന്റെ മകന്‍ നിയാസാണ് (23) ശനിയാഴ്ച പുലർച്ചെ നടന്ന ബോട്ടപകകടത്തിൽ കാണാതായത്. ശക്തമായ ഒഴുക്കിൽ പെട്ടതാണെന്നാ സംശയിക്കപ്പെട്ടിരുന്നത്. നാലുപേരാണ് തോണിയിലുണ്ടായിരുന്നത്. ബാക്കി മൂന്ന് പേര്‍ രക്ഷപ്പെട്ടിരുന്നു.
ഫയര്‍ ഫോഴ്സും പോലീസും നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവ്‌ലാണ് മൃതദേഹം കണ്ടെത്തിയത്.