കാസർഗോഡ് സ്വദേശി കുവൈറ്റിൽ കോവിഡ് ബാധിച്ചു മരിച്ചു.
നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെയാണ് തൃക്കരിപ്പൂർ കൈക്കൂട്ടുകടവ് പൂവളപ്പില്‍ എന്‍. ഉമര്‍ ഫാറൂഖ് (47) മരിച്ചത്.
കുവൈത്ത് : നാട്ടിലേക്കുള്ള ഒരുക്കത്തിനിടെ കാസര്‍കോട് സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. തൃക്കരിപ്പൂര്‍ കൈക്കൂട്ടുകടവ് പൂവളപ്പില്‍ എന്‍. ഉമര്‍ ഫാറൂഖ് (47) ആണ് മരിച്ചത്. ഗള്‍ഫ് മാധ്യമം -മീഡിയ വണ്‍ മിഷന്‍ വിങ്സ് ഒാഫ് കംപാഷന്‍ പദ്ധതിയില്‍നിന്ന് ജൂലൈ 19ന് ഇദ്ദേഹത്തിന് നാട്ടിലേക്ക് പോവാന്‍ വിമാന ടിക്കറ്റ് എടുത്തുനല്‍കിയിരുന്നു. അതിന് ശേഷമാണ് വിമാന സര്‍വീസ് നിലച്ചത്. പിന്നീട് ജൂലൈ അവസാനമാണ് കോവിഡ് ബാധിച്ച് മിഷ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്ത്മ രോഗി കൂടിയായ ഇദ്ദേഹത്തിെന്‍റ ആരോഗ്യനില വഷളാവുകയായിരുന്നു. പിതാവ്: ഷാഹുല്‍ ഹമീദ്.
മാതാവ്: മറിയുമ്മ. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ഫഹീമ, ഫഹീസ. മൃതദേഹം കോവിഡ് പ്രോേട്ടാകോള്‍ അനുസരിച്ച് കുവൈത്തില്‍ ഖബറടക്കും.