ജമ്മു കശ്മീരിന്റെ പ്രത്യേക പദവിക്കായി രാഷ്ട്രീയ പാർട്ടികൾ കൈകോർക്കുന്നു ;
ജമ്മു കശ്മീരിന്റെ ചരിത്രത്തിലാദ്യമായാണ് കടുത്ത ബദ്ധ വൈരികൾ ഒന്നിക്കുന്നത്.
ശ്രീനഗര്‍| ആര്‍ട്ടിക്കിള്‍ 370, സംസ്ഥാന പദവി എന്നിവ പുനസ്ഥാപിക്കുന്നതിനായി ജമ്മുകശ്മീരിലെ മുഖ്യധാര രാഷട്രീയ പാര്‍ട്ടികള്‍ ഒന്നിച്ച് കൈകോര്‍ക്കുന്നു. കാശ്മീരിൻെറ ചരിത്രത്തിൽ ആദ്യമായാണ് ബദ്ധവെെരികളായ പാർട്ടികൾ ഒരു കുടക്കീഴിൽ അണിനിരക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കി ഒരു വര്‍ഷത്തിന് ശേഷമാണ് പുതിയ രാഷ്ട്രീയ പാർട്ടികളുടെ ഐക്യനിര രൂപപ്പെടുന്നത്.
നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), പീപ്പിൾസ് കോൺഫറൻസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാർക്സിസ്റ്റ് (സിപിഐ-എം), കോൺഗ്രസ്, അവാമി നാഷണൽ കോൺഫറൻസ് എന്നീ പാർട്ടികളാണ് ജമ്മു കാശ്മീരിന് വേണ്ടി ഒന്നിക്കുന്നത്.
2019 ഓഗസ്റ്റ് 5 ലെ നിർഭാഗ്യകരമായ സംഭവങ്ങൾ ജമ്മു കശ്മീരും കേന്ദ്ര സർക്കാറും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ വരുത്തിയതായി സംയുക്ത ഗുപ്തർ പ്രമേയത്തിൽ നേതാക്കൾ വ്യക്തമാക്കി. ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി മാറ്റുകയും ചെയ്തത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്. ജമ്മു കശ്മീർ ജനതയുടെ അടിസ്ഥാന സ്വത്വത്തെ വെല്ലുവിളിക്കുന്നതാണ് ഈ നടപടി. ഇതോടൊപ്പം ആളുകളെ നിശബ്ദരാക്കാനും കീഴ്പെടുത്താനുമുള്ള നീക്കങ്ങളുമുണ്ടായി. ഭരണഘടന പ്രകാരം ഉറപ്പുനൽകിയ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിന് തങ്ങൾ ഒന്നിച്ച് പൊരുതുമെന്നും സംയുക്ത പ്രഖ്യാപനത്തിൽ പറയുന്നു.
ഫാറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തി, ജി എ മിര്‍, സജാദ് ഗനി ലോണ്‍, എം വൈ തരിഗാമി, മുസഫര്‍ ഷാ, തുടങ്ങിയവരാണ് ഗുപ്കര്‍ പ്രമേയത്തില്‍ ഒപ്പുവെച്ചവര്‍. ഭരണഘടന ഉറപ്പ് നല്‍കിയ ജമ്മുകശ്മീരിന്റെ പ്രത്യേക പദവിക്കായി തങ്ങള്‍ പോരാടുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.