സംസ്ഥാനങ്ങൾ വിട്ടുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പാടില്ല; പുതിയ മാർഗ നിർദേശം പുറപ്പെടുവിച്ച്; കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി : അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചു
കോവിഡിന്റെ പേരിൽ അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിമാരോട് നിർദേശിച്ചു, കോവിഡ് ലോക്കഡോൺ മൂലം കേന്ദ്രം നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു, ഇവ ഒഴിവാക്കി,ഇനി സംസ്ഥാനങ്ങൾ തമ്മിലോ ജില്ലകൾ തമ്മിലോ ഉള്ള ഗതാഗതം തടസപ്പെടുത്തരുത്, ചരക്ക് കൈമാറ്റവും തടസ്സപ്പെടുത്തരുതെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ അത്തരം നിയന്ത്രണങ്ങൾ ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലുണ്ട്.
അൺലോക്കിന്റെ മൂന്നാം ഘട്ടത്തിൽ ഇത്തരം നിയന്ത്രങ്ങൾ എടുത്ത് കളഞ്ഞതാണ്, ഇതിന് പിന്നാലെ ചില സംസ്ഥാനങ്ങൾ സ്വന്തം നിലക്ക് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.