നിയമ സഭാ സമ്മേളനം;
മുന്നോടിയായ് കോവിഡ് മാനദണ്ഡം അനുസരിച്ചുള്ള ക്രമീകരണങ്ങൾ വിലയിരുത്തി ;
മന്ത്രി എ.കെ ബാലൻ
തിരുവനന്തപുരം : തിങ്കളാഴ്ച നിയമസഭ ചേരുന്നതിന് മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങള് പാലിച്ചുള്ള സഭയിലെ ക്രമീകരണങ്ങള് പാര്ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ കെ ബാലന് വിലയിരുത്തി. ശനിയാഴ്ച അദ്ദേഹം നിയമസഭ സന്ദര്ശിച്ചാണ് ക്രമീകരണങ്ങള് വിലയിരുത്തിയത്. കോവിഡ് മാനദണ്ഡം പാലിച്ചുള്ള സീറ്റുകളുടെ ക്രമീകരണം, പുതിയ ഇരിപ്പിടങ്ങള്, സഭയില് പ്രവേശിക്കുന്നവര്ക്കുള്ള മുന്കരുതലുകള്, അംഗങ്ങള്ക്കും ജീവനക്കാര്ക്കും വാച്ച് ആന്‍ഡ് വാര്ഡിനുമുള്ള ആന്റിജന് പരിശോധനയ്ക്കുള്ള ക്രമീകരണം തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം അദ്ദേഹം വിലയിരുത്തി. ജീവനക്കാരുമായി അദ്ദേഹം ചര്ച്ച നടത്തി ക്രമീകരണങ്ങളില് സംതൃപ്തി രേഖപ്പെടുത്തി.