KSDLIVENEWS

Real news for everyone

കെഎസ്‌ഡി ലൈവ് (KSDLIVENEWS) ന്യൂസിന്ന് ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ സ്നേഹോപഹാരം

SHARE THIS ON

കുമ്പള: കാസർഗോഡിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് വളരെ വേഗത്തിലും അതിലേറെ സുതാര്യമായും ഓൺലൈൻ മാധ്യമ രംഗത്ത് ജന പക്ഷത്ത് നിന്ന് മുന്നേറുന്ന KSDLIVENEWS ന്ന് ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ സ്നേഹോപഹാരം.

ഇന്ന് നടന്ന അന്നസ്പർഷം പരിപാടിയിൽ വെച്ച് ശ്രീ: മഞ്ചേശ്വരം എം എൽ എ എ.കെ എം അഷ്റഫിൽ നിന്ന് കെ എസ്‌ ഡി ലൈവ് ന്യൂസ് മാനേജിംഗ് ഡയറക്ടർ സിറാജ് ചൗക്കിയെ പ്രതിനിധീകരിച്ച് അഷ്റഫ് ( അപൂത്ത കറാമ ) ഉപഹാരം ഏറ്റ് വാങ്ങി.

പ്രൗഡ സദസ്സിൽ വി.പി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു, ശോഭാബാലൻ (പ്രസി: ജില്ലാ ഒളിംപിക് അസോസിയേഷൻ ) ഉദ്ഘാടനം ചെയ്തു, അനുമോദനോപഹാര സമർപ്പണം മഞ്ചേശ്വരം എം എൽ എ എ.കെ.എം അഷ്റഫ്, ഹനീഫ് ഗോൾഡ് കിംഗ് നിർവ്വഹിച്ചു. കുമ്പള സബ് ഇൻസ്പെക്ടർ രാജീവൻ കെ.പി വി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈമ സി.എ .ജില്ലാ പഞ്ചായത്ത് മെമ്പർ ജാസ്മിൻ കബീർ, കാസർഗോഡ് വനിതാ എസ്‌ ഐ അജിത, മുഖ്യാഥിതികളായി പങ്കെടുത്തു,
മഞ്ചുനാഥ ആൾവ, പി.എ റഹ്മാൻ ആരിക്കാടി, കെ.ബി യൂസുഫ് അലി പാദാർ, ഫാത്വിമ ഷെയ്ഖ പ്രസംഗിച്ചു, അഷ്റഫ് കർള , (ദുബായ് മലബാർ കലാ സാംസ്കാരിക വേദി ) സ്വാഗതവും , കെ.ബി യൂസുഫ് നന്ദിയും പറഞ്ഞു

Ksdlivenews ന്യൂസ് അംഗങ്ങളായ ചീഫ് എഡിറ്റർ ഷാ കൈതേരി , ഷംന കാസർഗോഡ് , മാനേജിംഗ് പാർട്ണർ നംഷാദ് ബക്കർ , മാർക്കറ്റിംഗ് മാനേജർ സവാദ് മീപ്പു ഗിരി, റഷീദ് തളങ്കര സംബന്ധിച്ചു.

ദുബായ് മലബാർ കലാ സാംസ്കാരിക വേദി സമ്മാനിച്ച ഉപഹാരം മുന്നോട്ടുള്ള ഗമനത്തിന് കൂടുതൽ ഊർജ്ജവും കരുത്തും നൽകുന്നുണ്ട്. അതിൽ അങ്ങേയറ്റം നന്ദിയും കടപ്പാടും ദുബായ് മലബാർ കലാ സാംസ്കാരിക വേദിയോട് ഉണ്ടെന്നും KSDLIVENEWS മാനേജിംഗ് ഡയറക്ടർ സിറാജ് ചൗക്കി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!