KSDLIVENEWS

Real news for everyone

എംബപ്പെ പി എസ് ജി നൽകേണ്ട 110 മില്യൺ ബോണസ് വേണ്ടെന്നു വെക്കും

SHARE THIS ON

ഫ്രഞ്ച് ക്ലബായ പി എസ് ജിയില്‍ ഈ സീസണില്‍ തുടരാൻ ആഗ്രഹിക്കുന്ന എംബപ്പെ പി എസ് ജി താരത്തിന് നല്‍കേണ്ടിയിരുന്ന വലിയ ബോണസ് തുക വേണ്ടെന്നു വെക്കും. പി എസ് ജിയില്‍ പുതിയ കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ 110 മില്യണ്‍ യൂറോ വില വരുന്ന ബോണസ് നിരസിക്കുമെന്ന് എംബപ്പെ ക്യാമ്ബ് തീരുമാനിച്ചിരിക്കുകയാണ്. പി എസ് ജിക്ക് എംബപ്പെയെ വില്‍ക്കാൻ ആയില്ല എങ്കില്‍ ട്രാൻസ്ഫര്‍ ഫീ നഷ്ടമാകും എന്ന ആശങ്കയ്ക്ക് വലിയ പരിഹാരം ആകും ഇത്. ഈ സീസണില്‍ എംബപ്പെയെ വിറ്റില്ല എങ്കില്‍ പി എസ് ജിക്ക് താരത്തെ അടുത്ത സീസണില്‍ ഫ്രീ ഏജന്റായി നഷ്ടമാകും എന്ന് ഉറപ്പാണ്. അതാണ് എംബപ്പെ ഇത്തരം ഒരു അഡ്ജസ്റ്റ്മെന്റിന് തയ്യാറായത്. എംബപ്പെയും ക്ലബുമായുള്ള ബന്ധം സുഖമമാക്കുന്നതിനും ഈ നീക്കം സഹായിക്കും. ഈ സീസണ്‍ അവസാനത്തോടെ പിഎസ്ജിയിലെ അദ്ദേഹത്തിന്റെ കരാര്‍ അവസാനിക്കും. നിലവിലെ കാമ്ബെയ്‌നില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് എംബാപ്പെയുൻ PSGയും ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ ബോണസ് വേണ്ടെന്നും വെക്കുന്നതിലൂടെ അതിനാകും എന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും ട്രാൻസ്ഫര്‍ വിൻഡോയുടെ അവസാന ദിവസങ്ങളില്‍ റയല്‍ മാഡ്രിഡ് ഓഫറുമായി വന്നാല്‍ പി എസ് ജി താരത്തെ വില്‍ക്കാൻ തയ്യാറാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!