KSDLIVENEWS

Real news for everyone

ഐപിഎല്‍ 2021: അവിശ്വസനീയ ജയത്തിനു പിന്നാലെ സഞ്ജുവിന് 12 ലക്ഷം പിഴ

SHARE THIS ON

പഞ്ചാബിനെതിരെ അവിശ്വസനീയ വിജയം നേടിയതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് 12 ലക്ഷം രൂപ പിഴ ചുമത്തി. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് പിഴ ചുമത്തിയത്.

ഏറ്റവും കുറഞ്ഞ ഓവര്‍ നിരക്കുമായി ബന്ധപ്പെട്ട് സഞ്ജു സാംസണ് 12 ലക്ഷം രൂപ പിഴ ചുമത്തിയെന്നും സീസണിലെ ഇത്തരത്തിലുള്ള ആദ്യ നടപടിയാണെന്നും ഐപിഎല്‍ സമിതി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.


ഇന്നലെ ദുബായിയില്‍ നടന്ന മത്സരത്തില്‍ കാര്‍ത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറില്‍ പഞ്ചാബിനെതിരെ അവിശ്വസനീയമായ രണ്ട് റണ്‍സ് വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!