അധികൃതരിൽ നിന്നും നടപടിയുണ്ടായില്ല ;
കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ് ആരോപണത്തില്‍ പരാതിക്കാരില്‍ നിന്നും പോലീസ് മൊഴി എടുക്കുന്നു.

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ് ആരോപണത്തില്‍ പരാതിക്കാരില്‍ നിന്നും പോലീസ് മൊഴി എടുക്കുന്നു. ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ മരണത്തില്‍ ബന്ധു നല്കിയ പരാതിയിലാണ് പോലീസ് നടപടി.
കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സ പിഴവിനേക്കുറിച്ച് ആദ്യം ആരോപണം ഉന്നയിച്ചത് ഹാരിസിന്റെ ബന്ധുക്കളാണ്. മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. ഇതിനിടെയാണ് മെഡിക്കല്‍ കോളജില്‍ നഴ്സിംഗ് ജീവനക്കാരുടെ അനാസ്ഥ മൂലമാണെന്ന് നഴ്സിംഗ് ഓഫീസര്‍ ജലജ ദേവിയുടെപുറത്തായത്. തുടര്‍ന്ന് ഹാരിസിന്റെ ബന്ധു അന്‍വര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഹാരിസിന്റെ മരണം കോവിഡ് ഐ.സി.യു.വിലെ അനാസ്ഥ മൂലം ആണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് അന്‍വര്‍ പറഞ്ഞു. ഹാരിസിന്റെ മരണം സംബന്ധിച്ച് ആശുപത്രി എന്നതിന്റെ തെളിവാണ് പേരു പറഞ്ഞുള്ള നഴ്സിങ് ഓഫീസറുടെ സന്ദേശം. പോലീസ് അന്വേഷണത്തില്‍ വിശ്വാസം ഉണ്ടെന്നും അന്‍വര്‍ പറഞ്ഞു.
ചികിത്സ പിഴവ് ഉണ്ടെന്ന് വ്യക്തമാക്കി വാട്ട്സ്ആപ്പില്‍ ഓഡിയോ സന്ദേശം അയച്ച നഴ്സിംഗ് ഓഫീസര്‍ ജലജ ദേവിയില്‍ നിന്നും പോലീസ് മൊഴി എടുക്കും. ഡോക്ടര്‍മാര്‍ അടക്കം മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും മൊഴി രേഖപ്പെടുത്തും.
കോവിസ് ബാധിച്ച് മരിച്ച ജമീലയുടെ മകള്‍ ഹയറുനീസ ഇന്ന് പോലീസില്‍ പരാതി നല്‍കും. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം.എല്‍.എ.യും മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് ഉയരുന്ന ആവശ്യം.

