പിടി മുറുക്കി അമേരിക്കയിൽ കോവിഡ് ; 24 മണി ക്കൂറിനിടെ 1,65,000 ലേറെപ്പേർക്ക് രോഗം

വാഷിംഗ്ടണ്‍ ഡിസി : അമേരിക്കയില്‍ കോവിഡ് വ്യാപനത്തില്‍ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 165,633 പേര്‍ക്ക് രാജ്യത്ത് കോവിഡ് ബാധിച്ചു . ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 12,443,460 ആയി ഉയര്‍ന്നു. 1,441 പേര്‍കൂടി വൈറസ് ബാധിച്ച് മരിച്ചതോടെ ആകെ കോവിഡ് മരണം 261,771 ആയി.ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോമീറ്ററും പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.
7,401,747 പേര് ഇതുവരെ രോഗമുക്തി നേടിയപ്പോള്‍ 4,779,942 പേര് വൈറസ് ബാധിച്ച് നിലവില്‍ ചികിത്സയിലുണ്ട്.
178,830,640 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.
ടെക്സസ്, കലിഫോര്‍ണിയ, ഫ്ളോറിഡ, ഇല്ലിനോയിസ്, ന്യൂയോര്‍ക്ക്, ജോര്‍ജിയ, വിസ്കോസിന്, ഒഹിയോ, ടെന്നിസി, നോര്‍ത്ത്കരോലിന തുടങ്ങിയ സ്ഥലങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത്.

