KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 81 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 76 പേർക്കും. 89 പേർക്ക് രോഗമുക്തി

SHARE THIS ON

കാസര്‍കോട് ജില്ലയില്‍81 പേര്‍ക്ക് കോവിഡ്, 89 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 81 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 76 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 89 പേര്‍ക്ക് രോഗം ഭേദമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്6874 പേര്‍

വീടുകളില്‍ 6416 പേരും സ്ഥാപനങ്ങളില്‍ 458 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6874 പേരാണ്. പുതിയതായി 532 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി .1133 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 247 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 339 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 104 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 168 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

21139 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1019 പേര്‍ വിദേശത്ത് നിന്നെത്തിയവരും 806 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 19314 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 19854 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 220 ആയി. നിലവില്‍ 1065 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

അജാനൂര്‍-9
ബദിയഡുക്ക-1
ചെമ്മനാട്-4
ചെങ്കള-2
ഈസ്റ്റ് എളേരി-1
കള്ളാര്‍-9
കാഞ്ഞങ്ങാട്-5
കാസര്‍കോട്-3
കയ്യൂര്‍ ചീമേനി-2
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍-4
കുമ്പള-1
കുറ്റിക്കോല്‍-3
മധൂര്‍-2
മംഗല്‍പാടി-1
മഞ്ചേശ്വരം-2
മൊഗ്രാല്‍പുത്തൂര്‍-2
നീലേശ്വരം-6
പടന്ന-4
പൈവളിഗെ-1
പള്ളിക്കര-3
പനത്തടി-3
പുല്ലൂര്‍പെരിയ-5
തൃക്കരിപ്പൂര്‍-1
ഉദുമ-5
വെസ്റ്റ് എളേരി-1

ആകെ -81

ഇന്ന് കോവിഡ് ഭേദമായവര്‍

അജാനൂര്‍-5
ബളാല്‍-2
ചെമ്മനാട്-1
ചെറുവത്തൂര്‍-2
ദേലംപാടി-6
എന്‍മകജെ-1
കള്ളാര്‍-3
കാഞ്ഞങ്ങാട്-
കാസര്‍കോട്-5
കയ്യൂര്‍ ചീമേനി-4
കിനാനൂര്‍ കരിന്തളം-2
കോടോംബേളൂര്‍-2
കുമ്പള-3
കുറ്റിക്കോല്‍-5
മധൂര്‍-4
മടിക്കൈ-2
മംഗല്‍പാടി-2
മുളിയാര്‍-3
നീലേശ്വരം-5
പടന്ന-1
പള്ളിക്കര-8
പനത്തടി-3
പുല്ലൂര്‍പെരിയ-8
തൃക്കരിപ്പൂര്‍-1
ഉദുമ-3
വലിയപറമ്പ-1
വെസ്റ്റ് എളേരി-2

ഇതര ജില്ല

മട്ടന്നൂര്‍-1

ആകെ -89

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!