ബിനീഷിന്റെ കാര്യത്തിൽ ‘ അമ്മ ‘ എടുത്തുചാടി തീരുമാനമെടുക്കണ്ട ‘ ; മുമ്പ് തിരുത്തേണ്ടി വന്നത് വിവാദമായിട്ടുണ്ട് : സുരേഷ് ഗോപി

തിരുവനന്തപുരം: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ താരസംഘടനായ ‘അമ്മ’ ഈ സാഹചര്യത്തില്‍ എടുത്തുചാടി ഒരു തീരുമാനം എടുക്കേണ്ടതില്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. കുറ്റവാളിയെ തീരുമാനിക്കേണ്ടത് നിയമമാണ്, അതിന്‌ശേഷം സംഘടന തീരുമാനം എടുത്താല്‍ മതിയെന്നാണ് ഈ വിഷയത്തില്‍ സുരേഷ് ഗോപിയുടെപ്രതികരണം. മുന്‍പ് പല വിഷയങ്ങളിലും എടുത്തുചാടി തീരുമാനം എടുത്തിട്ട്, പക്ഷെ അത് തിരുത്തേണ്ടി വരികയും വിവാദമാവുകയും ചെയ്തിട്ടുണ്ട് അതിനാലാണ് തിടുക്കപ്പെട്ട് ഒരു തീരുമാനം വേണ്ടാന്ന് പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂജപ്പുര വാര്‍ഡ് സ്ഥാനാര്‍ത്ഥി വിവി രാജേഷിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.സിനിമയ്ക്ക് വേണ്ടി സ്വയം സമര്‍പ്പിച്ച് പ്രായമാകുന്നവര്‍ക്ക് അന്നത്തിനും മരുന്നിനും പണം നല്‍കുന്ന സംഘടനയാണ് അമ്മ . അതിനാല്‍ സംഘടന നിലനില്‍ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു .

