KSDLIVENEWS

Real news for everyone

പോലീസ് നിയമഭേദഗതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി ; നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഉമ്മൻചാണ്ടി

SHARE THIS ON

തിരുവനന്തപുരം: പൊലീസ് നിയമഭേദഗതിയില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി. അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരാകില്ലെന്നാണ് വിശദീകരണം. വ്യക്തിഗത ചാനലുകളുടെ ദുരുപയോഗത്തെയും സൈബര്‍ ആക്രമമണങ്ങളെയും നിയന്ത്രിക്കാനാണ് നിയമഭേദഗതി. സിപിഎം കേന്ദ്രനേതൃത്വവും ആശങ്കയറിച്ചതിന് പിന്നാലെയാണ് വിശദീകരണം.
സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കൊണ്ടുവന്ന ഭേദഗതിയില്‍ എല്ലാതരത്തിലുമുള്ള വിനിമയോപാധി എന്നെഴുതിയത് വിവാദമായതോടെയാണ് മുഖ്യമന്ത്രി തന്നെ വിശദീകരണവുമായി എത്തിയത്.

ബിനീഷിന്റെ കാര്യത്തില്‍ ‘അമ്മ’ എടുത്തുചാടി തീരുമാനമെടുക്കണ്ട’; മുമ്ബ്.

ഭരണഘടയുടെ അതിരുകള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സാമ്ബ്രദായിക മാധ്യമങ്ങളെയല്ല, പണത്തിന് വേണ്ടി എല്ലാ പരിധിയും വിടുന്ന വ്യക്തിഗത ചാനലുകളെ നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ ഉദ്ദശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം, പൊലീസ് നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍. മാധ്യമങ്ങളുടെ വായമൂടിക്കെട്ടി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമമെന്നും, ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാഷ്ട്രീയമായും നിയമപരമായും നേരിടും. മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!