സൗദിയില്‍ ഞായറാഴ്ച 489 പേര് കോവിഡ് മുക്തി നേടി ; 224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . 19 മരണം

റിയാദ്: സൗദിയില്‍ ഞായറാഴ്ച 224 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 19 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു . 489 പേര് കോവിഡ് മുക്തി നേടി . ആകെ കോവിഡ് കേസുകളുടെ എണ്ണം 355258 ആയി . രോഗമുക്തരുടെ ആകെ എണ്ണം 343371 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5780 ആയി .
രോഗബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറന്റീനില്‍ കഴിയുന്നവരുെട എണ്ണം 6107 ആയി കുറഞ്ഞു. ഇതില്‍ 785 പേര് മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

