KSDLIVENEWS

Real news for everyone

മാധ്യമ മാരണ നിയമം : ആർ.എസ്.പി

SHARE THIS ON

കസറഗോഡ്:
മൗലീകാവകാശത്തിനു മേലുള്ള ഇടതു സര്‍ക്കാരിന്റെ കടന്നാക്രമണം –
സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനെന്ന പേരില്‍ ഇടതു സര്‍ക്കാര്‍ കൊണ്ടു വന്ന മാധ്യമ മാരണ നിയമം മൗലീകാവകാശങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരായ കടന്നാക്രമണമാണെന്ന് പിണറായി സര്‍ക്കാരിന്റെ അഴിമതിയും സ്വജന പക്ഷപാതവും ധൂര്‍ത്തും തദ്ദേശ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവാതിരിക്കാനാണ് തിരക്കുപിടിച്ച് നിയമം കൊണ്ടു വന്നത്. കേരള പോലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിനുമുമ്പ് ഇതുസംബന്ധിച്ച പ്രത്യേക നടപടിക്രമം (Standard Operating Procedure- SOP) തയ്യാറാക്കുമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പ്രസ്താവന ഈ നിയമം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നു വ്യക്തമാക്കുന്നു. എന്നാല്‍ അതുകൊണ്ടു മാത്രം ദുരുപയോഗം തടയാന്‍ സാധിക്കില്ല. മോദിയെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ അതിപ്രസരവും പക്ഷപാതിത്വവും കൊടികുത്തി വാഴുന്ന കേരളാ പോലീസിന് സ്വമേധയാ കേസെടുക്കാന്‍ അനുമതി നല്‍കുന്ന നിയമം അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യം സൃഷ്ടിക്കും. ഭീകര നിയമങ്ങള്‍ക്കെതിരേ സി.പി.എം ദേശീയ തലത്തില്‍ പ്രസംഗിക്കുമ്പോള്‍ ഏക കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ യു.എ.പി.എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് മാധ്യമ മാരണ നിയമവും. അഴിമതിയും സാമ്പത്തിക അച്ചടക്കമില്ലായ്മയും മൂലം ജനങ്ങളെ അഭിമുഖീക്കാന്‍ പോലും കഴിയാത്ത സര്‍ക്കാര്‍ കൊവിഡ് പശ്ചാത്തലത്തിലെ സോഷ്യല്‍ മീഡിയാ പ്രചാരണത്തെ ഭയക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്ന പുതിയ നിയമം പിന്‍വലിക്കാന്‍ നടപടി എടുക്കന്നംമെന്ന്
ആർ.എസ്.പി. കസറഗോഡ് മണ്ഡലം സെക്രട്ടറി ഉബൈദുള്ള കടവത്ത് ആവിശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!