BREAKING NEWS അഭയ കൊലക്കസ് : ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനല്‍കുമാര്‍ വിധിന്യായത്തില്‍ പറഞ്ഞു. ശിക്ഷ നാളെ പ്രഖ്യാപിക്കും.
സിസ്റ്റര്‍ അഭയ മരിച്ച് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ്, സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ കേസില്‍ കോടതി വിധി പറഞ്ഞത്. ഒരു വര്‍ഷം മുന്‍പാണ് വിചാരണ ആരംഭിച്ചത്. 49 പ്രോസിക്യൂഷന് സാക്ഷികളെ വിസ്തരിച്ചു. എട്ട് പേര് വിചാരണയ്ക്കിടെ കൂറുമാറി.
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ്സ് ടെന്ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്.