KSDLIVENEWS

Real news for everyone

പി.ടി തോമസിന്റെ കണ്ണുകള്‍ ദാനം ചെയ്യും; നടപടികള്‍ പൂര്‍ത്തിയായതായി സുഹൃത്ത്

SHARE THIS ON

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ച്‌ കുടുംബം. കണ്ണുകള്‍ ദാനം ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയായതായി സുഹൃത്ത് വേണു രാജാമണി അറിയിച്ചു.

പി ടി തോമസിന്റെ മൃതദേഹം നാളെ രാവിലെ ആറുമണിയോടെ പാലാരിവട്ടത്തെ വസതിയിലെത്തിക്കും. ഏഴ് മണിക്ക് ശേഷം എറണാകുളം ഡിസിസി ഓഫിസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. 8.30 മുതല്‍ 1.30 വരെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. രാഹുല്‍ ഗാന്ധി എംപി അന്തിമോപചാരം അര്‍പ്പിക്കും.

തന്റെ സംസ്‌കാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ നിര്‍ദേശം നല്‍കിയ ശേഷമാണ് പിടി തോമസിന്റെ വിയോഗം. അന്ത്യാഭിലാഷം സംബന്ധിച്ച്‌ അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം സുഹൃത്തുക്കള്‍ ചടങ്ങുകളെക്കുറിച്ച്‌ എഴുതിവച്ചിരുന്നു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസ് ഇന്ന് രാവിലെ വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. 70 വയസായിരുന്നു.

സ്വന്തം നിലപാട് എന്നും ധൈര്യ പൂര്‍വം വിളിച്ചുപറഞ്ഞ വ്യക്തി; പി.ടിയുടെ വിയോഗത്തില്‍ അനുസ്മരിച്ച്‌ രാഷ്ട്രീയ നേതാക്കള്‍

കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതാക്കളില്‍ വേറിട്ട ശക്തമായ ശബ്ദമായിരുന്നു പി.ടിയുടേത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യുവിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് പി. ടി തോമസ് സജീവ പൊതുപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. പി.ടിയുടെ വിയോഗത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ അനുശോചനമറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!