ഓപറേഷന് തിയേറ്ററിലെ അലമാരയില്‍ യുവതിയുടെ മൃതദേഹം; കട്ടിലിന് താഴെ അമ്മയും മരിച്ച നിലയില്‍

അഹമ്മദാബാദ്: ആശുപത്രിയിലെ ഓപ്പറേഷന് തിയേറ്ററില്‍ അമ്മയുടെയും മകളുടെയും മൃതദേഹം കണ്ടെത്തി. ഗുജറാത്തിലെ അഹമ്മദാബാദിലെ ഭൂഭായ് പാര്ക്കിന് സമീപത്തെ ഇ.എന്‍.ടി ആശുപത്രിയിലാണ് സംഭവം.30 കാരിയുടെ മൃതദേഹം ഓപറേഷന് തിയേറ്ററിലെ അലമാരയിലും അമ്മയുടെ മൃതദേഹം കട്ടിലിനടിയിലുമാണ് കണ്ടെത്തിയത്. ഭാരതി വാല (30), അമ്മ ചമ്ബ എന്നിവരാണ് മരിച്ചത്.
ചികിത്സയ്ക്കായാണ് അമ്മയും മകളും ആശുപത്രിയില്‍ എത്തിയതെന്ന് എസിപി മിലാപ് പട്ടേല്‍ ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആശുപത്രിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഓപറേഷന് തിയേറ്ററിലെ അലമാരക്കുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കട്ടിലിന് താഴെ നിന്ന് യുവതിയുടെ അമ്മയുടെ മൃതദേഹവും കണ്ടെത്തിയത്.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ കോമ്ബൗണ്ടറായ മന്‍സുഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് മരിച്ചവരുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരെയും ആദ്യം മയക്കുമരുന്ന് നല്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. രാവിലെ 9.30 നും ഇടയ്ക്കുമാണ് കൊലപാതകം നടന്നതായി കരുതുന്നത്.
ഡോക്ടര്‍ ഇല്ലാത്ത സമയത്ത് പ്രതി ഇവരെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ആദ്യം ഭാരതിയെ കൊലപ്പെടുത്തി. ഇതുകണ്ട മാതാവായ ചമ്ബ ഇടപെടാന്‍ ശ്രമിക്കുകയും അവരെയും അതേ മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

