KSDLIVENEWS

Real news for everyone

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പി.കെ ഫിറോസും കാന്തപുരത്തെ സന്ദര്‍ശിച്ചു

SHARE THIS ON

കോഴിക്കോട്: ചികിത്സയെ തുടര്‍ന്ന് വിശ്രമിക്കുന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരെ യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്, സയ്യിദ് ഫൈസല്‍ ബാഫഖി തങ്ങള്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.

സുഖവിവരങ്ങള്‍ അന്വേഷിച്ച സംഘം സൗഖ്യം നേരുകയും സമൂഹത്തിനായി സജീവ സേവനം നടത്താന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, മര്‍കസ് അസോസിയേറ്റ് ഡയറക്ടര്‍ മുഹമ്മദ് യൂസുഫ് ഹൈദര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!