നെല്ലിക്കട്ടയിൽ സഹകരണ മേഖലയിൽ ഭക്ഷ്യ സംസ്കരണ ശാല തുറന്നു;

ചെർക്കള: കാസർകോട് അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ ചെങ്കള നെലിക്കട്ടയിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം (കേരള ഫുഡ്‌സ്) തുടങ്ങി. മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. എൻ.എ. നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. കാറ്ററിങ് യൂണിറ്റ് മുൻ എം.പി. പി. കരുണാകരനും ഫ്ളവർമില്ല് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി. ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്തു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ആദ്യ വില്പന നിർവഹിച്ചു. കളക്ടർ ഡോ. ഡി. സജിത്ത് ബാബു ലോഗോ പ്രകാശനം ചെയ്തു. സംഘം പ്രസിഡന്റ് സി.എച്ച്. കുഞ്ഞമ്പു, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, ജില്ലാ പഞ്ചായത്ത് അംഗം ഷൈലജ ഭട്ട്, പഞ്ചായത്ത് അംഗം അൻസിഫ അർഷാദ്, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ഹാരീസ് ബെഡി, കെ. മുരളിധരൻ, കെ.ആർ. ജയാനന്ദ, ഖദീജ കല്ലങ്കാടി, കെ. പ്രിയ എന്നിവർ സംസാരിച്ചു.

