KSDLIVENEWS

Real news for everyone

കോവിഷീല്‍ഡ്: രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള എട്ട് ആഴ്ചയായി വര്‍ധിപ്പിക്കണമെന്ന് കേന്ദ്രം

SHARE THIS ON

ന്യൂഡൽഹി: കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള എട്ട് ആഴ്ചയായി വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ. നേരത്തെ ആറ് ആഴ്ചയായിരുന്നു രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള.

ഒക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനെക്കയും ചേർന്ന് വികസിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സിന് മാത്രമാണ് ഇത് ബാധകമാവുക. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്സിന് ഇത് ബാധകമല്ല.

കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് ആറ്-എട്ട് ആഴ്ചയ്ക്കുള്ളിൽ നൽകുന്നത് ഫലപ്രാപ്തി വർധിപ്പിക്കുമെന്നും എന്നാൽ ഇതിൽ കൂടുതൽ ഇടവേള വർധിപ്പിക്കരുതെന്നും കേന്ദ്രം പറയുന്നു.

നാഷണൽ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ, നാഷണൽ എക്സ്പേർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ ഫോർ കോവിഡ്-19 എന്നിവ ചേർന്നാണ് വാക്സിൻ ഡോസ് വിതരണം ചെയ്യുന്ന ഇടവേള സംബന്ധിച്ച് പുനഃപരിശോധന നടത്തിയത്.

രാജ്യത്ത് ഇതുവരെ 4.50 കോടി വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!