KSDLIVENEWS

Real news for everyone

അമേരിക്കയിൽ വെടിവെപ്പ് ; പത്ത് പേർ കൊല്ലപ്പെട്ടു

SHARE THIS ON

അമേരിക്ക: അമേരിക്കയിലെ കൊളറാഡോയിലുണ്ടായ വെടിവെപ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊളറാഡോയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് വെടിവെപ്പുണ്ടായത്. തോക്കുധാരി ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതേസമയം അക്രമിയെ പൊലീസ് പിടികൂടി. വെടിവെപ്പിന് കാരണം എന്തെന്ന് വ്യക്തമല്ല. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!