KSDLIVENEWS

Real news for everyone

സ്വർണക്കടത്ത് : ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിൽ

SHARE THIS ON

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ ഹര്‍ജി കോടതി മുമ്ബാകെ പരാമര്‍ശിച്ചു. ഹര്‍ജി ഇന്ന് ലിസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. ഉച്ചകഴിഞ്ഞ് പരിഗണിക്കും. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നു ഹര്‍ജിയില്‍ ആവശ്യമുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്ടര്‍ പി.രാധാകൃഷ്ണനാണ് ഹര്‍ജിക്കാരന്‍. എന്‍ഫോഴ്സ്മെന്റ് പ്രോസിക്യൂട്ടര്‍ വഴി നേരിട്ടല്ലാതെ, സ്വകാര്യ അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്, മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴി നല്‍കാന്‍ തന്നെ സമ്മര്‍ദം ചെലുത്തിയെന്ന് വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്, മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴി നല്‍കാന്‍ തന്നെ സമ്മര്‍ദം ചെലുത്തിയെന്ന് വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്, മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴി നല്‍കാന്‍ തന്നെ സമ്മര്‍ദം ചെലുത്തിയെന്ന് വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!