KSDLIVENEWS

Real news for everyone

മുംബൈക്കെതിരേ സെഞ്ചുറി നേടുന്ന ആദ്യ ചെന്നൈ ബാറ്റർ; ഐപിഎല്ലിൽ ചരിത്രമെഴുതി സഞ്ജു

SHARE THIS ON

മുംബൈ: മുംബൈക്കെതിരായ സെഞ്ചുറി പ്രകടനത്തോടെ റെക്കോഡ് നേട്ടവുമായി മലയാളി താരം സഞ്ജു സാംസൺ. ഐപിഎല്ലിൽ മുംബൈക്കെതിരേ ഒരു ചെന്നൈ ബാറ്ററുടെ ഉയർന്ന സ്‌കോറാണ് സഞ്ജു കുറിച്ചത്. താരം 54 പന്തിൽ നിന്ന് 101 റൺസെടുത്താണ് മടങ്ങിയത്. അവസാന ഓവറിൽ രണ്ട് സിക്‌സറും ഒരു ഫോറുമടിച്ചാണ് താരം സെഞ്ചുറി പൂർത്തിയാക്കിയത്. മുംബൈക്കെതിരേ സെഞ്ചുറി നേടുന്ന ആദ്യ ചെന്നൈ ബാറ്റർ കൂടിയാണ് സഞ്ജു.

ഋതുരാജ് ഗെയ്ക്വാദിന്റെ റെക്കോഡാണ് സഞ്ജു തകർത്തത്. 2021 ൽ മുംബൈക്കെതിരേ ഗെയ്ക്വാദ് 88 റൺസെടുത്തിരുന്നു. ഇതാണ് സഞ്ജു വ്യാഴാഴ്ച മറികടന്നത്. 86 റൺസോടെ മുൻ താരം മൈക്ക് ഹസ്സിയാണ് പട്ടികയിൽ മൂന്നാമത്. മുംബൈക്കെതിരേ 101 റൺസോടെ സഞ്ജു ചരിത്രനേട്ടത്തിലെത്തി. ഈ സീസണിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്.

മുംബൈ-ചെന്നൈ മത്സരത്തിൽ പിറന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ മുൻ മുംബൈ താരം സനത് ജയസൂര്യയുടെതാണ്. 2008 ൽ ജയസൂര്യ 114 റൺസെടുത്തിരുന്നു. ആ റെക്കോഡിന് ഇന്നും ഇളക്കമില്ല. പട്ടികയിൽ രണ്ടാമത് രോഹിത് ശർമയാണ്. 2024 ൽ 105 റൺസാണ് രോഹിത് അടിച്ചെടുത്തത്. ഐപിഎല്ലിൽ മുംബൈക്കെതിരേ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോർ മുൻ ദക്ഷിണാഫ്രിക്കൻ താരം എബിഡി വില്ല്യേഴ്‌സിന്റെ പേരിലാണ്. 2015 ൽ ആർസിബിക്കായി താരം 133 റൺസാണ് നേടിയത്.

സഞ്ജുവിന്റെ സെഞ്ചുറിയുടെ ബലത്തിൽ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 207 റൺസാണെടുത്തത്. തകർച്ച നേരിട്ട ചെന്നൈയെ സഞ്ജു സാംസണിന്റെ ബാറ്റിങ്ങാണ് രക്ഷിച്ചത്. സ‍ഞ്ജു 54 പന്തിൽ നിന്ന് 101 റൺസെടുത്തു. ഈ സീസൺ ഐപിഎല്ലിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!