ജാമ്യം സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ച് കെജ്‌രിവാള്‍

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇഡിയുടെ അപേക്ഷയില്‍ അന്തിമ വിധി ഉണ്ടാകുന്നത് വരെയാണ് ഡൽഹി ഹൈക്കോടതി കെജ്‌രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്തത്. ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് തിങ്കളാഴ്ച കോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്നാണ് വിവരം.
റൗസ് അവന്യൂ കോടതിയിലെ അവധിക്കാലജഡ്ജി ന്യായ് ബിന്ദു കെജ്‌രിവാളിന് വ്യാഴാഴ്ച ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കെജ്‌രിവാൾ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച സ്റ്റേ അപേക്ഷയില്‍ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ കെജ്‌രിവാളിനുള്ള ജാമ്യം ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.