KSDLIVENEWS

Real news for everyone

മൂന്നു റണ്‍സ് വിജയം; വിന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ ഇന്ത്യ മുന്നില്‍

SHARE THIS ON

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ മൂന്നു റണ്‍സ് വിജയവുമായി ഇന്ത്യ മുന്നില്‍. ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് കളിയിലെ താരം. ധവാന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പടുത്തുയര്‍ത്തിയ 308 റണ്‍സ് വിജയലക്ഷ്യം മറികടക്കുമെന്ന തരത്തിലായിരുന്നു വിന്‍ഡീസ് മുന്നേറ്റം. വാലറ്റത്ത് റൊമാരിയോ ഷെപ്പേര്‍ഡും(39) അകീല്‍ ഹൊസെയ്‌നും(32) പുറത്താകാതെ നിന്നെങ്കിലും ലക്ഷ്യം മറികടക്കാനായില്ല. മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറില്‍ 11 റണ്‍സാണ് ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടിന് നേടാനായത്. ഇതോടെ ആറു വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സാണ് ടീമിന് നേടാനായത്. ഓപ്പണര്‍ കെയ്ല്‍ മായേര്‍സ് (75), ഷര്‍മര്‍ ബ്രൂക്‌സ്(46), ബ്രാന്‍ഡന്‍ കിങ്(54), നിക്കോളസ് പൂരന്‍ (25) എന്നിവര്‍ വീന്‍ഡീസിനായി പോരാടി. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.

For his captain’s knock of 9⃣7⃣, @SDhawan25 bags the Player of the Match award as #TeamIndia seal a thrilling win over West Indies in the first ODI.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!