ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ തന്നെ ഉണ്ട്: സ്വത്ത് കണ്ടുകെട്ടി പാകിസ്താന്‍
ദാവൂദ് ഇബ്രാഹിമടക്കമുള്ള ഭീകരര്‍ക്ക് അഭയം നല്‍കിയിട്ടുണ്ടെന്ന് ഒടുവില്‍ പാകിസ്താന്‍ സമ്മതിച്ചു. ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്നാണ് പാകിസ്താന്റെ വെളിപ്പെടുത്തല്‍. ദാവൂദിന്റെ കറാച്ചിയിലെ മേല്‍വിലാസവും പാകിസ്താന്‍ പുറത്തുവിട്ടിട്ടുണ്ട്.
കറാച്ചിയിലെ ക്ലിഫ്ടണിലെ സൗദി മോസ്‌കിന് സമീപം വൈറ്റ്ഹൗസ് എന്നാണ് വിലാസം. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെതിരായ യുഎന്‍ നടപടിയുടെ ഭാഗമായാണ് പാകിസ്ഥാന്‍ വിലാസം പുറത്തുവിട്ടത്. ദാവൂദിന് അഭയം നല്‍കിയിട്ടില്ലെന്നായിരുന്നു നിരവധി കാലമായി പാകിസ്താന്റെ വാദം.
ദാവൂദ് ഇബ്രാഹിം, ഹാഫിസ് സയീദ്, മസൂദ് അസര്‍ എന്നിവരുടെ ഉള്‍പ്പെടെ 12 ഭീകരരുടെ സ്വത്ത് കണ്ടുകെട്ടാനും പാക്കിസ്ഥാന്‍ തീരുമാനിച്ചു. നിരോധിക്കപ്പെട്ട 88 ഭീകരസംഘങ്ങളുടെ സ്വത്തുകള്‍ കണ്ടുകെട്ടും. ബാങ്ക് ഇടപാടുകളും മരവിപ്പിക്കും. ദാവൂദടക്കമുള്ളവര്‍ക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പാരിസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പാകിസ്താനെ 2018ല്‍ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഭീകര പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് 2019 വരെയാണ് സമയം നല്‍കിയത്. കോവിഡ് വ്യാപനത്തോടെ സമയം നീട്ടി നല്‍കുകയായിരുന്നു. എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതോടെ രാജ്യാന്തര സാമ്പത്തിക സഹകരണം കുറയും