സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം
പത്തനംതിട്ട, മലപ്പുറം സ്വദേശികളാണ് മരിച്ചത്
പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ കൂടി കൊറോണ ബാധിച്ചു മരിച്ചു. മലപ്പുറം, പത്തനംതിട്ട സ്വദേശികളാണ് മരിച്ചത്. ഇരുവരും 50നു മുകളില്‍ പ്രായമായവരാണ്.
മലപ്പുറത്ത് കൊറോണ ബാധിച്ച് മുഹമ്മദാണ് മരിച്ചത്. തൂത സ്വദേശിയാണ്. 85 വയസായിരുന്നു. മുഹമ്മദിന് രോഗം ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതോടെ ജില്ലയില്‍ കൊറോണ ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 30 ആയി.
പത്തനംതിട്ടയില്‍ മരിച്ചയാളിന് കൊറോണ സ്ഥിരീകരിച്ചു. കോട്ടാങ്ങല്‍ പൊറ്റമല തുണ്ടിയില്‍ വീട്ടില്‍ ദേവസ്യാ ഫിലിപ്പോസാണ് മരിച്ചത്. 54 വയസായിരുന്നു. വൃക്കരോഗ ബാധിതനായിരുന്ന ഫിലിപ്പോസ് വെള്ളിയാഴ്ചയാണ് മരിച്ചത്.