കാസർഗോഡ് മലയോര ടൗണുകളിലും കോവിഡ് വ്യാപനം.
പെർളടുക്കം ടൗൺ അടച്ചു ; ടൗണുമായി നിരന്തരം ബന്ധം പുലർത്തുന്ന മൂന്ന് പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

കൊളത്തൂർ: കാസർഗോഡിന്റെ മലയോര മേഘലയിലും കോവിഡ് വ്യാപനം. ബന്തടുക്ക റൂട്ടിലെ ആദ്യ ടൗണായ കൊളത്തൂർ
പെർളടുക്കം ടൗണിലെ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പെർളടുക്കം ടൗൺ രണ്ട് ദിവസം അടച്ചിടാൻ പഞ്ചായത്ത് ജാഗ്രത സമിതി തീരുമാനിച്ചു.
ടൗണുമായി നിരന്തരബന്ധം പുലർത്തുന്നവരാണ് രോഗികൾ. ഇവരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. അടുത്തിടപഴകിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും പ്രദേശത്ത് കർശന ജാഗ്രതവേണമെന്നും അധികൃതർ നിർദ്ദേശിച്ചു. രോഗവ്യാപന സാധ്യതയുള്ളതിനാൽ കൂടുതൽ ആളുകളിൽ ആൻറിബോഡി പരിശോധന നടത്തും.
തിങ്കളാഴ്ച വൈകിട്ട് ജാഗ്രതസമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ പരിശോധിച്ച് തുടർനിയന്ത്രണങ്ങളിൽ തീരുമാനം എടുക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെങ്കിൽ നടപടി എടുക്കുമെന്നും ബേഡകം പോലീസ് അറിയിച്ചു
പടന്ന: കഴിഞ്ഞ ദിവസം കോഴിക്കട ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അഞ്ച്, ആറ് വാര്‍ഡ് സംയുക്ത ജാഗ്രത സമിതി യോഗം പടന്ന ഗവ.യു.പി സ്കൂളില്‍ ചേര്‍ന്നു. കണ്ടെയ്ന്‍മന്‍െറ് സോണ്‍ നിലനില്‍ക്കുന്ന വാര്‍ഡുകളിലെ മൂസഹാജി മുക്ക്- പഴയ ബസാര്‍ റോഡ്, ആലക്ക തെക്കോട്ട് റോഡ് എന്നിവ താല്‍ക്കാലികമായി അടച്ചു. പഴയ ബസാറിലെ കോഴിക്കടയും മുന്‍വശമുള്ള നാല് കടകളും അടച്ചിട്ടു. ഇനി അണുവിമുക്തമാക്കിയിട്ടേ കടകള്‍ തുറക്കുകയുള്ളൂ. അതേസമയം ഇന്ന് മറ്റുള്ള കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. സമ്ബര്‍ക്ക വ്യാപനത്തെ തുടര്‍ന്ന് തുടര്‍ച്ചയായി ഞായറാഴ്ചകളില്‍ കടകള്‍ അടച്ചിട്ടിരുന്നെങ്കിലും ഓണത്തിന് മുന്നോടിയായി വ്യാപാരി പൊതുജന സൗകര്യാര്‍ഥമാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.